Alwin Antony
Producer
വയനാട്ടിലെ മാനന്തവാടിയില്‍ 25-08-1962ല്‍ ജനിച്ചു. അപ്പന് കുടുങ്കല്‍ ആന്റണിയും അമ്മ അന്നമ്മയും. രണ്ടു പേരും മരിച്ചു. പഠിച്ചതു് മാനന്തവാടി ഹൈസ്ക്കൂളില്‍. സ്ക്കൂള് ഫൈനല്‍ കഴിഞ്ഞു് സിനിമാക്കമ്പം കയറി പഠിത്തം ഉപേക്ഷിച്ചു. പ്രേംനസീറിന്റെ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ തന്നെ സഹായത്താല്‍ ഫിലിം ഫീല്‍ഡിലെത്തി. ശശികുമാര്‍, വിന്‍സന്റ് എന്നിവരുടെ സംവിധാന സഹായി ആയിരുന്നു. അവരുമായി ചെര്ന്നു് ഒരു പ്രൊഡക്ഷന്‍ കമ്പനിയും നടത്തിയിരുന്നു. ഇടയ്ക്കു് പ്രധാനവും അപ്രധാനവുമായ ചില വേഷങ്ങള്‍ അഭിനയിച്ചു. ഏകദേശം 125ഓളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മാനേജറും പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവുമായിരുന്നു.
ഭാര്യ ഏഞ്ചലീന. മൂന്നു കുട്ടികള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 13
Available Web Series : 0
Available Short Movies : 0